സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളാണ് ജൂണിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍. കോവിഡ് വാക്‌സിന്‍ ഒരുതുള്ളി പോലും പാഴാക്കാതെ സീറോ വാക്‌സിന്‍ വേസ്‌റ്റേജ് സ്‌റ്റേറ്റായി കേരളത്തെ മാറ്റിയത് ഇവരാണ്. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്കുമ്പോള്‍ ഇവര്‍ക്ക് അര്‍ഹമായ പരിഗണന നല്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.