കാണക്കാരി പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണ്‍ 30 ദിവസം പിന്നിടുന്നു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ കോവിഡ് ദുരിത ബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ് ഇവിടെ നിന്ന് ഉച്ച ഭക്ഷണം നല്‍കുന്നത് പഞ്ചായത്തിലെ സാമൂഹ്യസേവന തത്പരരായ ആളുകളില്‍ നിന്നും സംഭരിച്ച സാധനങ്ങള്‍ ഉപയോഗിച്ചാണ് കമ്മ്യൂണിറ്റിക്കിച്ചന്‍ പ്രവര്‍ത്തിക്കുന്നത് സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റിക്കിച്ചണില്‍ ആഹാരം പാകം ചെയ്തു നല്‍കുന്നത്: പ്രതിഫലം പറ്റാതെ തികച്ചും സൗജന്യമായാണ് സജീവ്കുമാര്‍ പാത്രങ്ങള്‍ അടക്കം കൊണ്ടുവന്ന് പാചകം ചെയ്തു നല്‍കുന്നത്: ദിവസേന ഇരുന്നൂറോളം പേര്‍ക്കാണ് ഇവിടെ നിന്നും ഉച്ചഭക്ഷണം നല്‍കുന്നത്. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ വോളന്റിയര്‍മാരാണ് ഭക്ഷണം എത്തിക്കുന്നത്: ഭക്ഷണം പാകം ചെയ്യാനും എത്തിക്കാനും മെമ്പര്‍മാരും ജീവനക്കാരും എല്ലാ ദിവസവും കമ്മ്യൂണിറ്റി കിച്ചണിലെത്തുന്നുണ്ട്.
0 Comments