പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വികടര്‍ ജോര്‍ജ്ജ് അനുസ്മരണം നടത്തി.മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു.ജോയി എബ്രാഹം എക്‌സ് എംപി, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.