ഇലഞ്ഞി ആലപുരം പാലത്തിന് സമീപം ടോറസ് ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. പാറമടയില്‍ നിന്നും പാറമക്ക് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. തോടിന്റെ കരയില്‍ റോഡില്‍ നിര്‍ത്തിയ വാഹനം മുന്നോട്ട് എടുത്തപ്പോള്‍ റോഡിന്റെസൈഡ് ഇടിഞ്ഞ് വാഹനം തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ടോറസ് ലോറികള്‍ ഇവിടെ നിര്‍ത്തിയിടുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.