സംസാരശേഷിയും, കേള്‍വി ശക്തിയുമില്ലാതിരുന്നിട്ടും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനുപമയ്ക്ക് അനുമോദനം. കിഴപറയാര്‍ മരുതൂര്‍ അശോക് കുമാറിന്റേയും, ലതയുടേയും പുത്രിയായ അനുപമയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രവണ സഹായി നല്‍കി. ചെമ്മണ്ണൂര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ശ്രവണ സഹായിയാണ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അനുപമയ്ക്ക് ശ്രവണ സഹായി ലഭിച്ചത്. രാജ്ഭവനില്‍ നടന്ന യോഗത്തില്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എ, മാണിസി കാപ്പന്‍ എംഎല്‍എ, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ജയിംസ് ജീരകത്തില്‍, അഡ്വ ജയദീപ് പാറയ്ക്കല്‍. ചാണ്ടി ഉമ്മന്‍, അനുപമയുടെ മാതാവ് ലത, മുത്തച്ഛന്‍ പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments