കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷനായിരിക്കും. കുട്ടികളുടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്ററും, നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയവുമടക്കം 9 കോടി രൂപയുടെ വികസന പദ്ധതികളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





0 Comments