നിയന്ത്രണം വിട്ട പിക്കപ് വാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വെട്ടിമുകള്‍ മരങ്ങാട്ടിക്കാല വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. പിക്കപ് വാനിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകട വളവിനോട് ചേര്‍ന്നാണ് ട്രെയിലര്‍ നിര്‍ത്തിയിട്ടിരുന്നത്.





0 Comments