Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയേയും, പിഎല്‍സി ഫാക്ടറിയേയും പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍.


കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയേയും, പിഎല്‍സി ഫാക്ടറിയേയും പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയിലവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും, പുരജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ക്കായി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. 2 വര്‍ഷത്തിനുള്ളില്‍ നിക്ഷേപകരുടെ തുക തിരികെ നല്‍കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കാന്‍ കഴിയുമെന്നും മോന്‍സ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വാസവന്‍ അറിയിച്ചു.




Post a Comment

0 Comments