കൂട്ടിക്കല്‍, എന്തയാര്‍, മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ കോട്ടയം എസ്. എച്ച് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്  വൈദ്യ സഹായവും  മറ്റ് അവശ്യ സാധങ്ങളും  നല്‍കി.  മെഡിക്കല്‍ ക്യാമ്പ്, രക്ത പരിശോധന , ദുരിതത്തില്‍ മാനസികമായി തകര്‍ന്നവര്‍ക്ക് കൗണ്‍സിലിഗ് എന്നിവ നടത്തി. വസ്ത്രങ്ങള്‍, ഭക്ഷ്യ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവയും  വിതരണം ചെയ്തു. എസ്. എച്ച് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മരായ ഡോ. അജിത്ത് , ഡോ. വിമല , ഡോ. ആലന്‍ , ഡോ. അജയ് , സിസ്റ്റര്‍ ജോയ്സ് മരിയ എസ്. എച്ച് എന്നിവര്‍ ക്യാമ്പുകളില്‍ ഉള്ളവരെ പരിശോധിച്ചു . എസ്. എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍  സി. കാതറൈന്‍ നെടുംപുറത്തിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധനകള്‍ നടത്തിയത്.