ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നു. ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്‍ ക്ലാസുകളിലേയ്ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.