കോട്ടയം ജില്ലയില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഗമം കോട്ടയം മന്ദിരം ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്നു. പാലിയേറ്റീവ് വാളണ്ടിയേഴ്‌സിനായി പരിശീലന പരിപാടിയും സംഗമത്തോട് അനുബന്ധിച്ച് നടന്നു. കണ്‍സോര്‍ഷ്യം ജില്ലാ പ്രസിഡന്റ് ഡായി റ്റി എബ്രാഹം അധ്യക്ഷനായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായ ഡോ സു ആന്‍ സക്കറിയയെ ചടങ്ങില്‍ ആദരിച്ചു. പാലിയേറ്റീവ് വെബ് പോര്‍ട്ടല്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. ജില്ല സെക്രട്ടറി എ. എം. അലിക്കുട്ടി സിജോ വിജയന്‍ ഇടുക്കി, അബ്ദുള്‍ അസീസ് , ഷീലാറാണി കിടങ്ങൂര്‍, ഡോ. റീജ മാത്യു.. എന്നിവര്‍ ക്ലാസ്സ് എടുത്തു..ഫാദര്‍. മനോജ് സ്‌കറിയ വാളംപറമ്പില്‍ നന്ദി അറിയിച്ചു.




0 Comments