യൂത്ത് കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന വീടിന്റെ കട്ടിളവയ്പ് നടന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. എന്റെ വീട് എന്റെ സ്വപ്‌നം എന്ന പദ്ധതി പ്രകാരം മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങളായ കുട്ടികള്‍ക്കാണ് വീട് നിര്‍മിച്ച് നല്കുന്നത്. കണ്‍വീനര്‍ ബോബി തോമസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ചിന്തു കുര്യന്‍, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, സ്റ്റെഫിന്‍ മോഹന്‍, ജിഥുന്‍ കെ മധു, സൂരജ് കെഎസ്, കെഎം രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോണ്‍, കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.