ഞായറാഴ്ചയിലെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിൽ അനുവദനീയമായതിലും അധികം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിച്ച പാലാ കൊട്ടാരമറ്റത്തെ റിലയന്‍സ് ഷോപ്പിനെതിരെ പോലീസ് നടപടി. പാലാ എസ്എച്ചഒയുടെ നേതൃത്വത്തില്‍ പോലീസെത്തി ഷോപ്പ് അടപ്പിച്ചു. കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ തന്നെ 30-ഓളം പേരാണ് ഷോപ്പിലുണ്ടായിരുന്നത്. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോലും 20 പേരെ മാത്രം അനുവദിച്ചിരിക്കുമ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ ഈ നടപടി. എയര്‍കണ്ടീഷന്‍ ചെയ്ത ഷോപ്പിനുള്ളില്‍ രോഗപ്പകര്‍ച്ചയ്ക്കും സാധ്യതയേറെയാണ്. ജീവനക്കാരും ഉപഭോക്താക്കളുമടക്കം ആളുകൂടിയതോടെ വിവരമറിഞ്ഞ് പോലീസെത്തി കട അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
0 Comments