നാടിന്റെ സമ്പത്തായ ക്ഷീരകര്‍ഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. കുര്യനാട്ട് ജില്ലാതല ക്ഷീരകര്‍ഷക സംഗമത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.