വൈക്കം തലയോലപറമ്പ് തലപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം കിഴക്കേനട സ്വദേശി ബൈജുവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തലയോലപറമ്പിലേക്കു വന്ന സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. തലയോലപറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
0 Comments