ഏറ്റുമാനൂര്‍ ഗവ.ഐടിഐ വാര്‍ഷിക പൊതുയോഗം നടന്നു. പിടിഎ പ്രസിഡന്റ് എം.ബി രഘുനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ കെ സന്തോഷ്‌കുമാര്‍, കെകെ മനോഹര്‍, ഗ്രാമപപഞ്ചായത്തംഗം സജി തടത്തില്‍, കെ.ഇ ഹാഷിം, വിനോദ് കുമാര്‍ എംഎസ്, വിഎം ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.