കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ അഞ്ചാമത് കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. തോമസ് ചാഴികാടന്‍ എം പി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോണി മാത്യു അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടന ജില്ലാ വൈസ് പ്രസിഡന്റ് വി.പി .രാജന്‍, ജില്ലാ സെക്രട്ടറി ആര്‍. രവികുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ.ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.


.jpg)


0 Comments