Breaking...

9/recent/ticker-posts

Header Ads Widget

ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം.



ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം. പാലാ സ്വദേശിയായ യുവാവിന്റെ ആത്മഹത്യാശ്രമം പോലീസ് തടഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് പാലാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഭവമുണ്ടായത്. പാലാ കിഴതടിയൂര്‍ സ്വദേശിയായ 30 വയസുകാരനായ യുവാവാണ് എന്റെ ആത്മഹത്യ ലൈവ് എന്ന ടൈറ്റിലോടുകൂടി തറയില്‍ രക്തം വീണുകിടക്കുന്ന ചിത്രം പങ്കുവച്ചത്.  കുറച്ചുസമയങ്ങള്‍ ശേഷം കുറച്ചുകൂടി രക്തം എന്ന അടുത്ത ഫോട്ടോയും വന്നു. ഇതോടെ സുഹൃത്തുക്കള്‍ പാലാ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  പാലാ സിഐ കെപി ടോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി. അകത്ത് നിന്നു വീട് പൂട്ടിയനിലയിലായിരുന്നു. പോലീസ് പുറത്തുനിന്നും യുവാവുമായി സംസാരിച്ച് അനുനയിപ്പിച്ച് വാതില്‍ തുറപ്പിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തുംമുന്‍പേ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.




Post a Comment

0 Comments