Breaking...

9/recent/ticker-posts

Header Ads Widget

എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു



എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍  എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ  കുറവിലങ്ങാട് ഭാരത് മാതാ കോളജിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.  സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 66 വിദ്യാര്‍ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡും മെറിറ്റ് മെഡലും നല്‍കി ആദരിച്ചത്. കുറവിലങ്ങാട് മുത്തിയമ്മ ഹാളില്‍ നടന്ന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടര്‍ ജോസഫ് പുതിയിടം അധ്യക്ഷത വഹിച്ചു.  മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയേല്‍ ക്യാഷ് അവാര്‍ഡും,  പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി മെഡലുകളും വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജോജോ ആളോത്ത്, കുടംബ കൂട്ടായ്മ ജനറല്‍ ലീഡര്‍ സുനില്‍ ഒഴുക്കാനാക്കുഴിയില്‍, മരിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ബിജു താന്നിക്കതറപ്പില്‍, വി.ജെ അലക്സാണ്ടര്‍, കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജോണി മാത്യു ആറുതൊട്ടിയില്‍, സെക്രട്ടറി ജാന്‍സി തേനാശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments