Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചു വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്.



റെയില്‍വേ ഗേറ്റ് അടച്ചതിനെ തുടര്‍ന്നു പിന്നോട്ട് എടുത്ത സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചു  വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. കുറുപ്പന്തറ റയില്‍വേ ഗേറ്റിനു സമീപം രാവിലെ ഒന്‍പതു മണിയോടെ ആയിരുന്നു അപകടം. ഇരവിമംഗലം സ്വദേശി പുല്ലുകലായില്‍ ബിജുവിന്റെ മകള്‍ ഡിസ്പി ബിജുവിന്റെ കാല്‍ പാദത്തിലൂടെയാണ് ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി. പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കോതനല്ലൂര്‍ ഇമ്മാനുവേല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ആയംകുടി കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ആണ് അപകടത്തിനു ഇടയാക്കിയത്.




Post a Comment

0 Comments