ഏറ്റുമാനൂര്‍ ഐടിഐയില്‍, ഐടിഐ ജീവനക്കാര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. െൈപ്ര മിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രെന്റിസ്ഷിപ്പ് മേളയോടനുബന്ധിച്ച് അപ്രെന്റിസ്ഷിപ്പ് പരിശീലനത്തിന്റെ സാധ്യതകളെക്കുറിച്ച് ട്രെയിനികള്‍ക്കും ജീവനക്കാര്‍ക്കും, അവബോധം സൃഷ്ടിക്കുന്നതിനായാണ് ക്ലാസ്സ് നടത്തിയത്. കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് എം.എഫ് സാംരാജ് ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ് ഓഫീസര്‍ കെ.ആര്‍ ജീമോന്‍, പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ സന്തോഷ്‌കുമാര്‍ കെ, ചിന്താ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments