Breaking...

9/recent/ticker-posts

Header Ads Widget

മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ



യുഡിഎഫ് മുന്നണി വിട്ടവരെയും, എല്‍ഡിഎഫിലെ അസംതൃപ്തരെയും യുഡിഎഫിലേയ്ക്ക് കൊണ്ടുവരുമെന്ന് കോഴിക്കോട്ട് ചിന്തന്‍ശിബിരത്തിലെ പ്രഖ്യാപനം ചര്‍ച്ചാവിഷയമാകുന്നു. കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞിരുന്നു. മുന്നണി വിപുലീകരിക്കുന്നതിനെ കുറിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫിലെ അസംതൃപ്തര്‍ ആരാണെന്ന് അറിയില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുന്നത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും അനാവശ്യ ചര്‍ച്ചകള്‍ക്കില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫില്‍ നിന്നും പോയവരെല്ലാം കൃത്യമായ അജണ്ടയുമായാണ് പോയതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.




Post a Comment

0 Comments