Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ തലയോലപ്പറമ്പ് വരെയുള്ള അപകട വളവുകള്‍ നിവര്‍ത്താന്‍ നടപടി



ഏറ്റുമാനൂര്‍-എറണാകുളം സംസ്ഥാനപാതയില്‍ പട്ടിത്താനം ജംഗ്ഷന്‍ മുതല്‍ തലയോലപ്പറമ്പ് വരെയുള്ള അപകട വളവുകള്‍ നിവര്‍ത്താന്‍ നടപടികളാരംഭിക്കുന്നു. 2009 മുതല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്ക് നാളിതുവരെയും സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റവന്യൂ, പി.ഡബ്ല്യു.ഡി വകുപ്പുകളുടെ സഹകരണവും പദ്ധതിക്ക് വേണ്ടവിധം ലഭിച്ചിരുന്നില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഉദ്യോഗസ്ഥതല യോഗം കടുത്തുരുത്തി റസ്റ്റ് ഹൗസില്‍ നടന്നു. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുന്ന കളമശ്ശേരി രാജഗിരി കോളേജിലെ ഔട്ട്‌റീച്ച് വിഭാഗം പ്രതിനിധികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി. എസ്.ഐ.എ. ഡെവലപ്‌മെന്റ് ഓഫീസര്‍ സി.പി.ബിജു, റിസര്‍ച്ച് അസോസിയേറ്റ് മരിയ ടെന്‍സി, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രഞ്ജു, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.




Post a Comment

0 Comments