Breaking...

9/recent/ticker-posts

Header Ads Widget

സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു



മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സോഷ്യല്‍ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നമുക്ക് പഠിക്കാം നന്മയുടെ പാഠം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.  സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ മേഖലയിലെ ലിംഗ വിവേചനം പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും, ആണ്‍-പെണ്‍ വിദ്യാലയങ്ങള്‍ അന്ധവിശ്വാസത്തിന്റെ ആധാരശിലകളാണെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് യു ഐസക് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ രാജന്‍ കെ നായര്‍, മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, വി.എം മോഹന്‍ദാസ്, ചാക്കോ മത്തായി, ജോര്‍ജ്ജുകുട്ടി കാറുകുളം, മനു കെ തങ്കപ്പന്‍, ശ്രുതി രാഗേഷ്, ഹെഡ്മിസ്ട്രസ് ലീന കെ, ഇന്ദു രാജേഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments