Breaking...

9/recent/ticker-posts

Header Ads Widget

പിക്കപ്പ് വാന്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍



മുട്ടുചിറയിലെ പാഴ്സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ മിനി പിക്കപ്പ് വാന്‍ മോഷ്ടിച്ച സംഭവത്തില്‍ നിരവധി കേസിലെ പ്രതികളായ രണ്ട് പേര്‍ പോലീസ് പിടിയില്‍.  കൊല്ലം തുറവൂര്‍ സ്വദേശി ശ്രീകുമാര്‍, തോപ്പില്‍ പള്ളി സ്വദേശി ജോസ് എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന ശ്രീകുമാര്‍ ഒരുമാസം മുന്‍പും കൊടിമരം ജോസ് രണ്ടരമാസം മുമ്പുമാണ് മുമ്പാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ 12-ന് രാത്രി 9.30-നാണ് മുട്ടുചിറയ്ക്ക് സമീപം  പാഴ്സല്‍ സര്‍വീസ് നടത്തുന്ന കാളിപറബില്‍ ബിജുവിന്റെ  സ്ഥാപനത്തിന്റെ പിറകുവശത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് മോഷണം പോയത്. സമീപത്തുതന്നെ പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയില്‍ ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ന്നു. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. ക്യാമറകള്‍ പിരശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന മോഷ്ടാക്കളെ സംബന്ധിച്ചുള്ള വിവരം ലഭ്യമായത്. കടുത്തുരുത്തി എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍,  എസ്.ഐ. വിപിന്‍ ചന്ദ്രന്‍, എ.എസ്.ഐ. വി.വി. റോജിമോന്‍, എസ്.സി.പി.ഒ. കെ.പി. സജി, കെ.കെ.സജി, അനൂപ് അപ്പുക്കുട്ടന്‍, പി.ആര്‍. രജീഷ്, സി.പി.ഒ. എ.കെ. പ്രവീണ്‍കുമാര്‍, ധനീഷ്,  സജയ്കുമാര എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




Post a Comment

0 Comments