Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവ് കൈവശം വച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തു



കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ ജീലാനിപള്ളി ഭാഗത്ത് വരിക്കയില്‍ വീട്ടില്‍  ജോഷന്‍ മാനുവല്‍ ജോയി (23), പൂഞ്ഞാര്‍ വലിയ കുന്നേല്‍  റീഗന്‍  ഡെന്നിസ് (23), പൂഞ്ഞാര്‍ തെക്കേക്കര വാഴേക്കാട് ഭാഗത്ത് മൂശാരിപറമ്പില്‍ അലന്‍ എം. ഷാജി (22), അരുവിത്തുറ പുളിമൂട്ടില്‍ വീട്ടില്‍ നിഖില്‍ ജോസഫ് (22) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അരുവിത്തുറ ഭാഗത്ത് വച്ച് കാറില്‍വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇവരെ പിടികൂടുന്നത്. ഈരാറ്റുപേട്ട എസ്. ഐ വിഷ്ണു വി. വി, എ.എസ്.ഐ ഇക്ബാല്‍, സി.പി.ഓ മാരായ അനീഷ് കെ.സി, ജോസഫ് വി. ആന്റണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments