Breaking...

9/recent/ticker-posts

Header Ads Widget

മഠത്തിപ്പറമ്പ് നീരാളക്കോട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ജനാധിപത്യകേരള കോണ്‍ഗ്രസ് ഞീഴൂര്‍ മണ്ഡലം കമ്മറ്റി



കടുത്തുരുത്തി ഞീഴൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തിപ്പറമ്പ് നീരാളക്കോട് റോഡ് കുഴികളടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ജനാധിപത്യകേരള കോണ്‍ഗ്രസ് ഞീഴൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. റോഡില്‍ കുഴികള്‍ രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധയോഗം സംസ്ഥാന എക്‌സി. കമ്മറ്റിയംഗം സന്തോഷ് കുഴിവേലില്‍ ഉദ്ഘാടനം ചെയ്തു. പാപ്പച്ചന്‍ വാഴയില്‍ അധ്യക്ഷനായിരുന്നു. രാജേഷ് മ്യാലില്‍, ബേബി ജോണ്‍, അനീഷ് കാട്ടാമ്പാക്ക്, ദേവസ്യ വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments