Breaking...

9/recent/ticker-posts

Header Ads Widget

മാലിയെപ്പടി പാടത്ത് കൃഷിയിറക്കി



അതിരമ്പുഴ പഞ്ചായത്തിലെ  മാലിയെപ്പടി പാടത്ത് കേരള കര്‍ഷക സംഘം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിയിറക്കി. നമ്മളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് തരിശു ഭൂമിയില്‍ കൃഷിയിറക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി എ. വി. റെസ്സല്‍ വിത്ത് വിതച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് രതീഷ് രത്‌നാകരന്‍ അധ്യക്ഷനായിരുന്നു. കര്‍ഷകസംഘം ജില്ലാസെക്രട്ടറി കെ. എം. രാധാകൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ കെഎന്‍. വേണുഗോപാല്‍, എംഎസ് സാനു, സിപിഎം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, കര്‍ഷകസംഘം ഏരിയസെക്രട്ടറി  ഇ എസ് ബിജു,  സംസ്ഥാന കമ്മിറ്റി അംഗം ഗീത ഉണ്ണികൃഷ്ണന്‍, പി.എന്‍. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments