Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ സംരക്ഷണ സംഗമവും റാലിയും സംഘടിപ്പിച്ചു



സഹകരണസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തിയില്‍ സഹകരണസംരക്ഷണസംഗമവും റാലിയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാരും മാധ്യമങ്ങളും സഹകരണമേഖലയ്ക്ക് എതിരെ നടത്തുന്ന കടന്നാക്രമണം തിരിച്ചറിയണമെന്നും സഹകരണമേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഗമം സംഘടിപ്പിച്ചത്. ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗണ്‍ചുറ്റി മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജില്‍ സമാപിച്ചു. പിഎസിഎസ് ജില്ലാ സെക്രട്ടറി കെ ജയകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെസിഇയു സംസ്ഥാന സെക്രട്ടറി ടിസി വിനോദ് അധ്യക്ഷനായിരുന്നു. സഹകാരികളായ ജോസ് തോമസ്, ഇ എം ചാക്കോ , ബേബി ജോസഫ്, ബാബു ജോണ്‍ , എം ഐ ശശിധരന്‍, ജയിംസ് തോമസ്, വി ഒ തോമസ് വെട്ടുവഴി, ടി എം സദന്‍,  എം ജി ജയന്‍, പി എസ് ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments