Breaking...

9/recent/ticker-posts

Header Ads Widget

റോഡുസുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള റോഡ് വികസനം സാധ്യമാക്കണമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ


റോഡുസുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള റോഡ് വികസനം സാധ്യമാക്കണമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ ഇടപ്പാടി കുന്നേമുറി പാലം മുതല്‍ ഭരണങ്ങാനം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് സുരക്ഷയ്ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകള്‍ നല്ല നിലവാരത്തില്‍ പണി കഴിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധാലുവായിരിക്കണം. ഒരാള്‍ അശ്രദ്ധനായാല്‍ നിയമം പാലിച്ചു വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അപകടത്തില്‍പ്പെടും. നമ്മുടെ സുരക്ഷയ്‌ക്കൊപ്പം കാല്‍നടക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഈ ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ പരിഹരിക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 95.5 ലക്ഷത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. ഇടപ്പാടി കുന്നേമുറി മുതല്‍ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് നീക്കുന്നതിന് സ്ലാബോഡു കൂടിയ ഓടകള്‍, വീതി കുറഞ്ഞ ഭാഗത്ത് ഫുട്പാത്ത്, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ്, വാണിംഗ് ബ്ലിങ്കര്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി അധ്യക്ഷത വഹിച്ചു.




Post a Comment

0 Comments