Breaking...

9/recent/ticker-posts

Header Ads Widget

പാചകവാതക സിലിണ്ടറിന് അധിക തുക ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി - അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്



പാചകവാതക സിലിണ്ടറിന് അധിക തുക ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു. പാചകവാതക സിലിണ്ടറുകളും, സ്റ്റൗവുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ട്യൂബുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, ഏജന്‍സികള്‍ വിതരണം ചെയ്യുന്ന ഗുണമേന്‍മയുള്ള ട്യൂബുകള്‍ ഉപയോഗിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കാലാവധി കഴിയുമ്പോള്‍ ട്യൂബുകള്‍ മാറ്റുന്നതിനായി ഐ.ഡി കാര്‍ഡുകളോടെ ജീവനക്കാരെ ഏജന്‍സികള്‍ അയയ്ക്കും. വീട്ടുപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പിടിച്ചെടുത്ത് കേസെടുക്കും.പാചകവാതക സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ബി ജയപ്രകാശ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ പാചകവാതക പരാതി പരിഹാര യോഗത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments