Breaking...

9/recent/ticker-posts

Header Ads Widget

ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.



ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച്  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും, അറുന്നൂറ്റിമംഗലം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു  ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധര്‍മ്മിണി  തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോയ് നടുവിലേടത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ സുഗതന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റണി ലിനേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വിശ്വഭാരതി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. ആറുന്നൂറ്റിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം ജീവനക്കാര്‍, മേഴ്സി നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, വിശ്വഭാരതി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.





Post a Comment

0 Comments