Breaking...

9/recent/ticker-posts

Header Ads Widget

ദശാവതാര ചന്ദന ചാര്‍ത്ത് ദര്‍ശിക്കാന്‍ ഭക്തജനത്തിരക്കേറി.



കിടങ്ങൂര്‍ ചാലക്കുന്നത്ത് ശാസ്താംകോട്ട ക്ഷേത്രത്തില്‍ ദശാവതാര ചന്ദന ചാര്‍ത്ത് ദര്‍ശിക്കാന്‍ ഭക്തജനത്തിരക്കേറി. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ചന്ദനച്ചാര്‍ത്ത് നടക്കുന്നത്. 10 അവതാരങ്ങളാണ് 10 ദിവസങ്ങളിലായി ഗുരുവായൂര്‍ ചന്ദനത്തില്‍ മുഴുക്കാപ്പ് ചാര്‍ത്തുന്നത്. സമാപന ദിനസമായ ഒക്ടോബര്‍ 5ന് വിജയദശമി നാളില്‍ വിശ്വരൂപ ചന്ദനം ചാര്‍ത്ത് നടക്കും. ആചാര്യന്‍ മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടേയും, മേല്‍ശാന്തി സുനില്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ് ദശാവതാരചാര്‍ത്ത് നടക്കുന്നത്. രാവിലെ 6.30 മുതല്‍ 10.30വരെയും, വൈകിട്ട് 5.30 മുതല്‍ 7.30 വരെയുമാണ് ദര്‍ശന സമയം.




Post a Comment

0 Comments