Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവത്തിന് തുടക്കമായി.



കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവത്തിന് തുടക്കമായി. ശ്രുതിലയം 2022-23 കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌ക്കാര ജേതാവ് അനഘ ജെ കോലത്ത്, ബാഴ്‌സിലോണയില്‍ നടന്ന അലയന്‍സ് ഗ്ലോബല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ഹരികൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം അനഘ ജെ കോലത്തും, സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ഹരികൃഷ്ണനും നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍, പ്രിന്‍സിപ്പല്‍ സിന്ധുമോള്‍, അദ്ധ്യാപകരായ ബിന്ദു മാലിനി, മുരളീധരന്‍ നായര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments