Breaking...

9/recent/ticker-posts

Header Ads Widget

കെ.ആര്‍ അരവിന്ദാക്ഷന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം കോട്ടയത്ത് നടന്നു.



സി.എം.പിയുടെ സംസ്ഥാന  സെക്രട്ടറിയായിരുന്ന  കെ.ആര്‍ അരവിന്ദാക്ഷന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം കോട്ടയത്ത് നടന്നു. വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ കരുതലുള്ള ആളായിരുന്നു കെ.ആര്‍ അരവിന്ദാക്ഷനെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.കെ.ആര്‍ അരവിന്ദാക്ഷന്റെ വസതിയില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ പി.കെ ആനന്ദക്കട്ടന്‍ അധ്യക്ഷനായിരുന്നു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍.എ, അഡ്വ. വി.ബി ബിനു അഡ്വ. കെ അനില്‍കുമാര്‍, സി.കെ ശശിധരന്‍, ബി ഗോപകുമാര്‍, അഡ്വ.ഫ്രാന്‍സിസ് തോമസ്, ഡിജോ കാപ്പന്‍, പി.റ്റി സാജുലാല്‍, ജോയി തോമസ് ,പി.പി ചന്ദ്രന്‍, എം. ജി ശശിധരന്‍, ജേക്കബ് സ്റ്റീഫന്‍, ജയകൃഷ്ണന്‍, അയര്‍ക്കുന്നം രാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments