Breaking...

9/recent/ticker-posts

Header Ads Widget

പശ്ചിമ ബംഗാളില്‍ നിന്നും കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയ ആളെ കുറവിലങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.



പശ്ചിമ ബംഗാളില്‍ നിന്നും കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയയാളെ കുറവിലങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ടിപ്പു എസ്.കെ എന്നയാളെയാണ് കുറവിലങ്ങാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.പി വര്‍മേദവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  കുറവിലങ്ങാടിനു സമീപം വാടകയ്ക്ക് താമസിച്ച് തൊഴിലാളികള്‍ക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയത്. ഇയാളില്‍നിന്നും 4 കഞ്ചാവ് പൊതികളും, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ചിലി എന്ന ഉപകരണവും കണ്ടെടുത്തു. ഒരു പൊതിക്ക് 500 രൂപ എന്ന നിരക്കിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് സംഘം പട്രോളിംഗ് നടത്തുന്നതിടയില്‍ ഭയന്നോടിയ ഇയാളെ പിന്തുടര്‍ന്ന് വാടക വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എല്ലാവരും കഞ്ചാവിന് അടിമകളാണെന്നും, അന്വേഷണം ശക്തമാക്കിയതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍ വിനോദ്, അനു വി ഗോപിനാഥ്, പി.എ മേഘനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീപേഷ്, വേണുഗോപാല്‍, അമല്‍ ഷാ, കെ ബാബു, മാഹിന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.




Post a Comment

0 Comments