Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.



കിടങ്ങൂര്‍ പിറയാര്‍ തെക്കുംഭാഗം എന്‍.എസ്.എസ്‌ കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് അജിതകുമാരന്‍ നായരും, വനിതാ സമാജം പ്രസിഡന്റ് ലളിതാ മോഹന്‍ ദാസും ചേര്‍ന്ന് പതാക ഉയര്‍ത്തി.  പ്രസിഡന്റ് അജിതകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്‌ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ്  ഷാജികുമാര്‍ ഉത്ഘാടനം ചെയ്തു.  വനിതാ സമാജം പ്രസിഡന്റ് എ.കെ സരസ്വതിയമ്മ ഓണ സന്ദേശം നല്കി.  മികച്ച വിജയം നേടിയ  കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകളും പഠന സഹായവും, മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിതാ സമാജം അംഗങ്ങളെ വര്‍ഷങ്ങളായി തിരുവാതിര പഠിപ്പിച്ച  ജ്യോതി ബാലകൃഷ്ണനെ ചടങ്ങിലാദരിച്ചു. സെക്രട്ടറി കെ.പി രാജീവ് , വേണുഗോപാല്‍,  അഡ്വ. ബാബുരാജ്, രാജു തിരുമലത്ത് , രാധ പി. നായര്‍  പി.ജി. ലീല തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments