Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ഭക്ഷ്യമേള നടന്നു



പോഷണ്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ഭക്ഷ്യമേള നടന്നു. കുട്ടികള്‍ പാചകം ചെയ്ത നാടന്‍ ഭക്ഷ്യവസ്തുക്കള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീടുകളില്‍ പാചകം ചെയ്ത വിഭവങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ വീടുകളില്‍ ഉത്പാദിപ്പിച്ച വിവിധയിനം പഴങ്ങളുടേയും, പച്ചക്കറികളുടേയും പ്രദര്‍ശനവും നടന്നു.പി.ടി.എ, എം.പി.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന ജോസഫ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ചും, സംഭരണരീതികളെക്കുറിച്ചും അദ്ധ്യാപികമാരായ മിനി ചാക്കോ, സാറാമ്മ ജോസഫ്, നീതു തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു.




Post a Comment

0 Comments