Breaking...

9/recent/ticker-posts

Header Ads Widget

വില്പന നടത്തിയ തേക്കുതടി മറിച്ചുവിറ്റ കച്ചവടക്കാരനെ പാലാ പോലീസ് അറസ്റ്റു ചെയ്തു



വില്പന നടത്തിയ തേക്കുതടി മോഷ്ടിച്ചെടുത്ത് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റ കച്ചവടക്കാരനെ പാലാ പോലീസ് അറസ്റ്റു ചെയ്തു. പൂവരണി താന്നിപ്പൊതിയില്‍ വിന്‍സന്റാണ് അറസ്റ്റിലായത്. വിന്‍സന്റ് വാങ്ങിയ തേക്കുതടി മൊത്തക്കച്ചവടക്കാരനായ ഈരാറ്റുപേട്ട സ്വദേശിക്ക് വിറ്റശേഷം അന്നു രാത്രി പിക് അപ് വാനുമായി എത്തി തടി കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പോലീസ നടത്തിയ അന്വേഷണത്തിലാണ് വിന്‍സന്റ തന്നെയാണ് തടി മോഷ്ടിച്ചതെന്ന് വ്യക്തമായത്. CCTV ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പാലാ SHO KP ടോംസണ്‍  SI അഭിലാഷ് MD, ASI ബിജു K തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




Post a Comment

0 Comments