Breaking...

9/recent/ticker-posts

Header Ads Widget

നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി



വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂളില്‍ അന്താരാഷ്ട്ര നദീ ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ നദികളെ കുറിച്ച് പഠിക്കുകയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എല്ലാവര്‍ഷവും സെപ്റ്റംബര്‍ നാലാം ഞായറാഴ്ചയാണ് ലോക നദി ദിനമായി ആചരിക്കുന്നത്.  നദികളിലെ  അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും അത് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങള്‍ക്കും അങ്ങനെ റോഡുകളുടെ തകര്‍ച്ചക്കും കാരണമാകുന്നുവെന്നും കുട്ടികള്‍ വിലയിരുത്തി.  ഹൈസ്‌കൂളിലെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പും,  മീനച്ചില്‍ നദി സംരക്ഷണ സമിതി സ്‌കൂള്‍ യൂണിറ്റും, പരിസ്ഥിതി ക്ലബ്ബും  ചേര്‍ന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.   അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ അവസാനിപ്പിക്കണമെന്നും, നദികളെ സംരക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് കണ്‍വീനര്‍ അലന്‍ അലോഷ്യസ്, പരിസ്ഥിതി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സോയ തോമസ് , നദി സംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് കെ വി, ബൈബി ദീപു, അലോണ റോബിന്‍, എയ്ഞ്ചല്‍ ഷൈബി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനു കെ ജോസ്  എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments