Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ലോക ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഫുഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും, ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവാ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു.  മാര്‍ ശ്ലീവാ മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ മോണ്‍. ഡോ ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് മാനേജര്‍ റവ ഡോ അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഡോ. സിബി ജോസഫ് , കോളേജ് ബര്‍സാര്‍ റവ ഫാ ജോര്‍ജ് പുല്ലുകാലായില്‍ ,  കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ജിലു ആനി ജോണ്‍ , ഫുഡ് സയന്‍സ്സ് വിഭാഗം മേധാവി മിനി മൈക്കിള്‍ , തുടങ്ങിയവര്‍ സംസാരിച്ചു.  മാര്‍ ശ്ലീവാ മെഡിസിറ്റിയിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ബോഡി മാസ്സ് ഇന്‍ഡക്‌സ് വിലയിരുത്തി കൗണ്‍സിലിങ്ങ് നല്‍കി. ഇതൊടൊപ്പം വിദ്യാര്‍ത്ഥികള്‍ സമാഹാരിച്ച മുപ്പത്തിനായിരത്തോളം രൂപയുടെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാലാ മരിയസദനത്തിനു കൈമാറി.




Post a Comment

0 Comments