Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മോഷണ കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.



ബൈക്ക് മോഷണ കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര  പുത്തന്‍പുരയ്ക്കല്‍ അഫ്‌സല്‍ (24), കണ്ണൂര്‍ ആറളം  പുതിയവീട്ടില്‍ സാരംഗ് (24) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം  മേലുകാവ്  പുറവിള ഭാഗത്ത് താമസിക്കുന്ന ജോബിന്‍ ജോര്‍ജ് എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചു കൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.  പ്രതികളില്‍ ഒരാളായ അഫ്‌സലിന് പാലാ, കടുത്തുരുത്തി, കറുകച്ചാല്‍, ഈരാറ്റുപേട്ട, തിടനാട്  എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. സാരംഗിന് കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനില്‍ ബലാത്സംഗ കേസും നിലവിലുണ്ട്. മേലുകാവ് സ്റ്റേഷന്‍ എസ്.എച്ച്. ഒ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്.ഐ നാസര്‍, എ.എസ്.ഐ അഷറഫ്, സി.പി.ഒ മാരായ ഷിഹാബ്, വരുണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments