Breaking...

9/recent/ticker-posts

Header Ads Widget

കൊറിയറില്‍ ഉത്തേജകമരുന്ന് എത്തിച്ച് കായികതാരങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന മൂന്നംഗസംഘം പിടിയില്‍



കൊറിയറില്‍ ഉത്തേജകമരുന്ന് എത്തിച്ച് കായികതാരങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന മൂന്നംഗസംഘം പിടിയില്‍. തിടനാട് വാഴയില്‍ പി.എം. അനീഷ് മോന്‍ ( 33 ), മൂന്നിലവ് സ്വദേശികളായ അഴാത്ത് അലന്‍ ( 21), വേലിക്കിഴക്കേല്‍ ജോബിന്‍ ( 22) എന്നിവരാണ് പിടിയിലായത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ ഇളപ്പുങ്കല്‍ ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. കൊറിയറില്‍ എത്തുന്ന ഉത്തേജകമരുന്ന് ഇവര്‍ കൂടിയ വിലയ്ക്ക് , പ്രധാനമായും വടംവലി താരങ്ങള്‍ക്കാണ് വിറ്റിരുന്നത്. അനീഷ് മോനാണ് മുഖ്യ പ്രതിയെന്ന് അധികൃതര്‍ പറഞ്ഞു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ്, ജോസഫ്, ജമീല എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഉത്തേജകമരുന്നുകള്‍ പിടിച്ചെടുത്തത്.




Post a Comment

0 Comments