Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓഫീസില്‍ കയറി അതിക്രമം നടത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു



ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓഫീസില്‍  കയറി അതിക്രമം നടത്തിയ കേസില്‍ മൂന്നുപേരെ പോലീസ്  അറസ്റ്റ് ചെയ്തു. നടയ്ക്കല്‍ ഈലക്കയം ഭാഗത്ത് മറ്റക്കൊമ്പനാല്‍ നജീബ് പി.എ (56), ഇയാളുടെ മകന്‍ അന്‍സാര്‍ നജീബ് (31), അരുവിത്തുറ ആനിപ്പടി കൊല്ലംപറമ്പില്‍  സക്കീര്‍ കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.  ഇവര്‍ കഴിഞ്ഞദിവസം രാവിലെ 11 മണിയോടുകൂടി  ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓഫീസില്‍ അതിക്രമിച്ചു കയറി സീനിയര്‍ ക്ലര്‍ക്കിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും, ഓഫീസില്‍ ചെളി ചവിട്ടി തേയ്ക്കുകയും,ചെളിവെള്ളം ബക്കറ്റില്‍ കോരി ഒഴിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ,ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.




Post a Comment

0 Comments