Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ പദയാത്ര നടത്തി



കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ പദയാത്ര നടത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചത്. ശുചിത്വ മിഷനുമായി ചേര്‍ന്ന് നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രചരണ ജാഥ സംഘടിപ്പിച്ചത്. കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിന്നും 3.30ന്  ആരംഭിച്ച ശുചിത്വ സന്ദേശയാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്ലക്കാര്‍ഡുകളുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ചേര്‍ന്ന് സന്ദേശയാത്ര ടൗണ്‍ചുറ്റി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അവസാനിച്ചു. തുടര്‍ന്ന് ചേര്‍ന്ന  സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനില്‍  ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട്  ഷൈനമ്മ ഷാജു അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രമോദ് ശുചിത്വ സന്ദേശം നല്‍കി.




Post a Comment

0 Comments