കിടങ്ങൂര്‍ പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഗോള്‍ഡന്‍ കസ്റ്റമേഴ്‌സിനെ ആദരിച്ചു. കുടിശിക ഇല്ലാതെ ഇടപാടുകള്‍ നടത്തിയ എ ക്ളാസ് അംഗങ്ങളെയാണ് ആദരിച്ചത് യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് സജി മാനാംപുറം അധ്യക്ഷനായിരുന്നു. മുന്‍ പ്രസിഡന്റ് ബിനു എസ് നായര്‍ അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി ജിനി മരിയ മാത്യു, വൈസ് പ്രസിഡന്റ് സോയിച്ചന്‍ ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ സിനോയി നെല്ലിക്കുന്നേല്‍, സുജി തോമസ്, റ്റെസ്സി ഫിലിപ്പ്, റീജ ജോസ്, ഗിരിജ ബി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments