Breaking...

9/recent/ticker-posts

Header Ads Widget

അസ്സീസി ബാലഭവനില്‍ ഭക്ഷ്യദാന്യങ്ങളും, പോഷകാഹാരങ്ങളും, അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു



ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ പനച്ചപ്പള്ളി അസ്സീസി ബാലഭവനില്‍ ഭക്ഷ്യദാന്യങ്ങളും, പോഷകാഹാരങ്ങളും, അടങ്ങിയ കിറ്റുകള്‍  വിതരണം ചെയ്തു. യൂത്ത് എംപവര്‍മെന്റിന്റെ ഭാഗമായി നടന്ന ബോധവല്‍ക്കരണ  പ്രോഗ്രാമിന്റെ ഉദ്ഘാടനം  ലയണ്‍സ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം നിര്‍വ്വഹിച്ചു.  ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.കുര്യാച്ചന്‍ ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. കിന്‍ഫ്രാ ഫിലിം & വീഡിയോ പാര്‍ക്ക്  ചെയര്‍മാന്‍ ജോര്‍ജ്കുട്ടി ആഗസ്തി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലയണ്‍സ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറര്‍ മാത്യു വെള്ളാപ്പാണിയില്‍, ലയണ്‍സ് ക്ലബ് മെമ്പര്‍മാരായ ജോസഫ് മാത്യു വാരിവേലില്‍, റ്റി.സി എബ്രഹാം തടിക്കല്‍,  റ്റി.വി. ജോസഫ്, ഷാജി തലനാട്, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments