Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങനാട്, വെളളാമറ്റം പാടശേഖരത്ത് കൃഷിയിറക്കി



മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങനാട്, വെളളാമറ്റം പാടശേഖരത്ത് കൃഷിയിറക്കി. തരിശുരഹിത പാടശേഖര പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് പാടശേഖര സമിതിയുടെ സഹകരണത്തോടെ  കൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍  വിത്തു വിതച്ച് വിതയുത്സവം  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല, വാര്‍ഡ് മെമ്പര്‍ ബിനോയ് ഇമ്മാനുവല്‍, കൃഷി ഓഫീസര്‍ സലിന്‍, പാടശേഖര സമിതി കണ്‍വീനര്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ഷങ്ങളായി തരിശ് കിടന്ന ഈ പാടശേഖരത്ത് കഴിഞ്ഞ വര്‍ഷം മുതലാണ് കൃഷിയിറക്കി തുടങ്ങിയത്. കപ്പയും, വാഴയും, തെങ്ങും നട്ടിരുന്ന പാടശേഖരത്താണ് ഇപ്പോള്‍ നെല്‍കൃഷിനടത്തുന്നത്.




Post a Comment

0 Comments