ബൊമ്മക്കൊലുവും, ദേവീ പൂജയുമായി ബ്രാഹ്‌മണ സമൂഹ മഠങ്ങളിലെ നവരാത്രി ആഘോഷം ഭക്തിസാന്ദ്രമായി. ആദിപരാശക്തിയായ ദേവിയെ, ദുര്‍ഗയായും, ലക്ഷ്മിയായും സരസ്വതിയായും ആരാധിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടക്കുന്നത്. തിന്മയുടെ മേല്‍ നന്‍മയുടെ വിജയം എന്ന സങ്കല്‍പ്പത്തിലാണ് ആഘോഷ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ദേവതാ രൂപങ്ങള്‍ അലങ്കരിച്ച് ഒരുക്കിവച്ച് തയ്യാറാക്കുന്ന ബൊമ്മക്കൊലു നവരാത്രി ആഘോഷങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയാണ്.