Breaking...

9/recent/ticker-posts

Header Ads Widget

പാലാ സന്മനസ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ വിതരണം ഗാന്ധി ജയന്തി ദിനത്തില്‍ നടന്നു



പാലാ സന്മനസ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ വിതരണം ഗാന്ധി ജയന്തി ദിനത്തില്‍ നടന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ.ഡോ ജോസഫ് മലേപ്പറമ്പില്‍, മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ വിനീത് പടന്നമാക്കല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. സന്മനസ് ഓഫീസില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും, പുരസ്‌കാര സമര്‍പ്പണ്ണവും മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സന്മനസ് കൂട്ടായ്മയും ആനിക്കാട് സെന്റ് മേരീസ് ആശ്രമവും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ജോയി ആലുക്കാസ് ഫൗണ്ടേഷന്‍ നല്‍കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണവും നടന്നു. ാേഗത്തില്‍ സന്മനസ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. അഡ്വ നാരായണന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. നഗരസഭാദ്ധ്യക്ഷന്‍ അന്റോ ജോസ് പടിഞ്ഞാറേക്കര, നഗരസഭാംഗം തോമസ് പീറ്റര്‍, അഡ്വ സന്തോഷ് മണര്‍കാട്, സോണി മാത്യു വലിയകാപ്പില്‍, ജോജോ ചക്കാമ്പുഴ, ലീലാമ്മ ജോസഫ്, ജോയിച്ചന്‍ പൊട്ടന്‍കുളം, ത്രേസ്യാമ്മ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments